ജില്ലാ കളക്ടറുടെ കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ ഏഴു പരാതികള്‍ ലഭിച്ചു

post

പത്തനംതിട്ട : ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ കോഴഞ്ചേരി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 7 പരാതി ലഭിച്ചതില്‍ 5 എണ്ണം പരിഹരിച്ചു. രണ്ടെണ്ണം അടുത്ത ഹിയറിംഗിനായി മാറ്റി. ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടന്നത്. പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഓണ്‍ലൈനായി ഹാജരായി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അവസരം ലഭിച്ചത്. വസ്തുകരം അടക്കുന്നത് സംബന്ധിച്ച്, വസ്തുപേരില്‍ ചേര്‍ക്കുന്നത്, റോഡിനായി വിട്ടു നല്‍കിയ സ്ഥലം കെട്ടി സംരക്ഷിക്കുന്നത്  സംബന്ധിച്ചുള്ള പരാതികളാണു പരിഗണനയ്ക്കു വന്നത്. അദാലത്തില്‍ എഡിഎം അലക്‌സ് പി. തോമസ്, ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.