ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ജനകീയ വികസന സംഗമം

post

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ  വികസന മുന്‍ഗണനകള്‍ വരും വര്‍ഷത്തിലേക്കുള്ള ഊന്നല്‍ മേഖലകള്‍ ഇവയെ കുറിച്ച് പഞ്ചായത്തിലെ പലമേഖലകളില്‍ വൈദഗ്ധ്യമുള്ളവരുമായി സംവദിക്കുന്ന ജനകീയ വികസന സംഗമം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഏനാദിമംഗലം സി.എച്ച്.സിയില്‍ നടന്ന യോഗത്തില്‍ ഏനാദിമംഗലം  ഗ്രാമപഞ്ചായത്തു പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

സൂക്ഷ്മതല ജനാധിപത്യ വേദികളുടെ ശാക്തീകരണവും വികസനവും എന്ന വിഷയത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ.എന്‍.കെ ശശിധരന്‍പിള്ള, ജി സ്റ്റാലിന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. കൃഷി, മണ്ണു സംരക്ഷണം, സ്‌പോര്‍ട്‌സ്, വനിതാ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ഉദയ രശ്മി, വാര്‍ഡ് മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.