വെള്ളാര്‍ കേരള കലാ-കരകൗശലഗ്രാമത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 16) മുഖ്യമന്ത്രി നിര്‍വഹിക്കും

post

തിരുവനന്തപുരം : കോവളത്തിനു സമീപം വെള്ളാറില്‍ നിര്‍മ്മിക്കുന്ന കേരള കലാ-കരകൗശലഗ്രാമത്തിന്റെ ആദ്യഘട്ടം ഇന്ന് (ജനുവരി 16) വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ക്രാഫ്റ്റ് വില്ലേജില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കളരി അക്കാദമിയുടെ കോണ്‍സെപ്റ്റ് പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ: ശശി തരൂര്‍ എം.പി.യും എം. വിന്‍സെന്റ് എം.എല്‍.എ.യും മുഖ്യാതിഥികളാകും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മന്‍മോഹന്‍, വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,  അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. സാജന്‍, വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം അഷ്ടപാലന്‍ വി.എസ്. എന്നിവര്‍ ആശംസ നേരും. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വില്ലേജിന്റെ പുനര്‍നിര്‍മ്മാണവും നടത്തിപ്പും നിര്‍വ്വഹിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരി അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കും. യു.എല്‍.സി.സി.എസ്. എം.ഡി. എസ്. ഷാജു നന്ദി പറയും.