പ്ലാസ്റ്റിക്കിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിജ്ഞ

post

കാസര്‍കോട്: ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയില്‍ നടത്തുന്ന 'ഹരിതംശുചിത്വം' പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞ എടുത്തു. നീലേശ്വരം നഗരസഭയിലെ പതിനഞ്ച് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞ ഏറ്റുചൊല്ലിയത്. 

രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ടി.എ പ്രസിഡന്റ് മഡിയന്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.പി കരുണാകരന്‍, കെ.വി ശശികുമാര്‍, ടി പി ഗീത, പ്രിന്‍സിപ്പാള്‍ കെ ഷാജി, ഹെഡ്മിസ്ട്രസ് കലാശ്രീധര്‍, പി ടി എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. 

നഗരസഭയിലെ വിവിധ വിദ്യാലയങ്ങളില്‍ നടന്ന പരിപാടിയില്‍ ചാത്തമത്ത് എ യു പി സ്‌കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ വി സുധാകരന്‍, എം വി വനജ, കടിഞ്ഞിമൂല ജി ഡബ്ല്യു എല്‍ പി സ്‌കൂളില്‍ കെ തങ്കമണി, വി വി സീമ, എം ലത, പാലായി എല്‍ പി സ്‌കൂളില്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി മനോഹരന്‍, തൈക്കടപ്പുറം സ്‌കൂളില്‍ എന്‍ പി ഐഷാബി, കെ പ്രകാശന്‍, വി കെ റഷീദ, നീലേശ്വരം ചിന്മയ വിദ്യാലയത്തില്‍ പി വി രാമചന്ദ്രന്‍ മാസ്റ്റര്‍, എ വി സുരേന്ദ്രന്‍, നീലേശ്വരം ജി എല്‍ പി സ്‌കൂളില്‍ പി വി രാധാകൃഷ്ണന്‍, പി കുഞ്ഞികൃഷ്ണന്‍, മൂലപ്പള്ളി എല്‍ പി സ്‌കൂളില്‍ എറുവാട്ട് മോഹനന്‍, എന്‍ കെ ബി എം സ്‌കൂളില്‍ പി പി മുഹമ്മദ് റാഫി, എ കെ കുഞ്ഞികൃഷ്ണന്‍, സെന്റ്. ആന്‍സ് എ യു പി  സ്‌കൂളില്‍ പി ഭാര്‍ഗവി, കെ വി രാധ, കെ വി ഉഷ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ