യുവജന ദിനാചരണം സംഘടിപ്പിച്ചു

post

പാലക്കാട് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ  നേതൃത്വത്തില്‍ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും നടത്തി.  ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ടി.എം. ശശി പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ സാന്ദ്ര സാറ ബിനോയ് , അന്‍വര്‍ വി. പി. എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വിജയികള്‍ക്ക് ട്രോഫി, സര്‍ട്ടിഫിക്കറ്റ്,  ക്യാഷ് പ്രൈസ് എന്നിവ  വിതരണം ചെയ്തു.

ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.എസ്.ശങ്കര്‍, കണ്ണമ്പ്ര പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ കിരണ്‍, പറളി പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ കെ.ആര്‍.രഘു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.