പുതുവര്‍ഷം മുതല്‍ ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും

post

എറണാകുളം ജില്ലയില്‍ ജനുവരി ഒന്ന് മുതല്‍  ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ  നിരോധനം കൂടുതല്‍ കര്‍ശനമായി  നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍  ഉല്പാദിപ്പിക്കുന്നതും, സംഭരിക്കുന്നതും, കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമായിരിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരില്‍ കര്‍ശന നടിപടികള്‍ സ്വീകരിക്കും. 

നിരോധിച്ചവയില്‍ ഉള്‍പെടുന്നവ 

1. എല്ലാ കനത്തിലും ഉള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ 

2. ഭക്ഷണം വിളമ്പുന്നതിനായി വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍ 

3. സ്‌റ്റൈറോഫോമിലും തെര്‍മോകോളിലും നിര്‍മിതമായ പ്ലേറ്റുകളും കപ്പുകള്‍.

4.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളേറ്റുകള്‍, കപ്പുകള്‍, സ്പൂണ്‍, സ്‌ട്രോ എന്നിവ 

5. നോണ്‍ വൂവന്‍ ബാഗുകള്‍. പ്ലാസ്റ്റിക് കോടി, തോരണങ്ങള്‍

6. പഴങ്ങളും പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക്‌റാപ്പറുകള്‍

7. പ്ലാസ്റ്റിക് നിര്‍മിത കുടിവെള്ള പൗച്ചുകള്‍. 

8 . 500 മില്ലിലിറ്ററില്‍ താഴെയുള്ള കുടിവെള്ള പെറ് ബോട്ടിലുകള്‍ .

ഇവക്കു ബദലായി കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് എന്ന പേരില്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്ന സാമഗ്രികളും നിരോധിച്ച വസ്തുക്കളില്‍ ഉള്‍പ്പെടും. പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായ പേപ്പറോ തുണിയോ സ്റ്റീല്‍-സെറാമിക്-വുഡന്‍ ഉത്ന്നപങ്ങളോ മാത്രമാണ്  ഉപയോഗിക്കാവുന്നത് .

ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍  നിരീക്ഷിക്കുന്നതിയി മോണിറ്ററിങ് സംവിധാനം ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളില്‍ ഇവ കൃത്യമായി നിരീക്ഷിക്കുന്നതിനായി ആരോഗ്യ വിഭാഗത്തിന്റെ കീഴില്‍ പ്രത്യേക സ്‌ക്വാഡുകള്‍ക്കു രൂപം നല്‍കും. കടകളിലും ഹോട്ടലുകളിലും കൃത്യമായ ഇടവേളകളില്‍ ഫ്‌ലയിങ് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടാകും. ഇവ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തുന്നത്തിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.  ഒരു ക്ലീന്‍ ഗ്രീന്‍ ജില്ലയായി  ആയി  എറണാകുളത്തെ മാറ്റുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.