തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പ് ജനുവരി 21ന്

post

കണ്ണൂര്‍: സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21ന് നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജനുവരി നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനി തീയതി. ജനുവരി അഞ്ചിന് സൂക്ഷ്മ പരിശോധന. ജനുവരി ഏഴ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. ജനുവരി 21 രാവിലെ ഏഴ് മണി മുതല്‍ ആറ് മണി വരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 22ന്.