വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു

post

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തിരുവാതുക്കലിലെ ഇ.വി.എം വെയര്‍ഹൗസില്‍ ആരംഭിച്ചു.

ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍നിന്ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നത്. സാങ്കേതിക മേല്‍നോട്ടത്തിന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എന്‍ജിനീയര്‍മാരുമുണ്ട്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജും സന്നിഹിതനായിരുന്നു.

തെലങ്കാനയില്‍നിന്ന് 3200 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 3400 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഡിസംബര്‍ 24ന് ഇവിടെ എത്തിച്ചത്. ഇവയിലുള്ള ലേബലുകളും ടാഗുകളും മറ്റും നീക്കം ചെയ്തശേഷമാണ് ആദ്യ ഘട്ട പരിശോധന നടത്തുന്നത്. ഉപയോഗക്ഷമമെന്ന് സ്ഥിരീകരിക്കുന്ന യന്ത്രങ്ങള്‍ക്ക് നമ്പര്‍ നല്‍കി സ്റ്റോക്കില്‍ ഉള്‍പ്പെടുത്തും. വെയര്‍ ഹൗസിലുള്ള എല്ലാ യന്ത്രങ്ങളുടെയും പരിശോധന പൂര്‍ത്തിയാകാന്‍ ഒരു മാസത്തോളം വേണ്ടിവരും.