സിവില്‍ എഞ്ചിനീയര്‍ ഒഴിവ്

post

തൃശ്ശൂര്‍: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ക്വാളിറ്റി മോണിറ്ററിങ് വിഭാഗത്തില്‍ അസി. എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 65 വയസ്സിന് താഴെ. താല്‍പര്യമുളളവര്‍ ബയോഡാറ്റയും പ്രായം, യോഗ്യത, സര്‍വീസ് രേഖ എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുളള അപേക്ഷ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോള്‍ പി ഒ, തൃശൂര്‍ എന്ന വിലാസത്തില്‍ ഡിസംബര്‍ 13 നകം നല്‍കണം. ഫോണ്‍: 0487 2364098, 2364095.