ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നാലാംഘട്ടം ജനുവരിയില്‍ ആരംഭിക്കും

post

ഇടുക്കി: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടികിടക്കുന്ന പരാതികള്‍ /അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍  പരിഹരിക്കുന്നതിനും ജില്ലാ കളക്ടര്‍ 5 താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്തിന്റെ നാലാംഘട്ടം ആരംഭിക്കുന്നു. തൊടുപുഴ താലൂക്കിന്റെ അദാലത്ത് ജനുവരി ഒന്നിനും ഉടുമ്പന്‍ചോല താലൂക്കിന്റെ അദാലത്ത് ജനുവരി 8 നും ഇടുക്കി താലൂക്കിന്റെ അദാലത്ത് ജനുവരി 15 നും രാവിലെ 10 മുതല്‍ നടത്തും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതി ക്ഷോഭം, റേഷന്‍ കാര്‍ഡ് ബി പി എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/അപേക്ഷകള്‍ https:// edistrict.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ടോ അക്ഷയ സെന്ററുകള്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാം.  അദാലത്ത് ദിവസം താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ്  എന്നിവിടങ്ങളിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തില്‍ അപേക്ഷകര്‍ക്ക് കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അദാലത്തില്‍ പങ്കെടുക്കാവുന്നതും ജില്ലാ കളക്ടര്‍ പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതുമാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി

തൊടുപുഴ താലൂക്ക്-31.12.2020

ഉടുമ്പന്‍ചോല താലൂക്ക് - 03.01.2021

ഇടുക്കി താലൂക്ക് - 10.01.2021