ജനപ്രതിനിധികള്‍ വിട്ടു വീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം : മന്ത്രി എംഎം മണി

post

ഇടുക്കി :  ജില്ലയുടെ പുരോഗതിക്കും ജനത്തിന്റെ നന്മയ്ക്കുമായി ജനപ്രതിനിധികള്‍ വിട്ടു വീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി.  ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യ പ്രതിജ്ഞ വേളയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ മുതിര്‍ന്ന വ്യക്തിയായ മൂലമറ്റം ഡിവിഷനില്‍ വിജയിച്ച എംജെ ജേക്കബിന് സത്യവാചകം ചൊല്ലി കൊടുത്തു. ബാക്കി 15 അംഗങ്ങള്‍ക്കും ഇദ്ദേഹമാണ് ചൊല്ലി കൊടുത്തത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ എംജെ ജേക്കബിന്റെ അധ്യക്ഷതയില്‍ പ്രഥമ യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്ദീന്റെ ആശംസ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് കൈമാറി.

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30നു രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് ശേഷം 2 നും നടത്തും. അധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍ എന്നിവരുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ നോട്ടീസ് കുറഞ്ഞത് മൂന്ന് പൂര്‍ണ്ണദിവസങ്ങള്‍ക്കു മുമ്പ് നല്‍കും. ഇതില്‍ ഞായറാഴ്ചയും അവധി ദിവസങ്ങളും ഉള്‍പ്പെടുത്തും. യോഗം ചേരുന്ന തീയതിയും നോട്ടീസ് നല്‍കിയ തീയതിയും ഒഴിവാക്കും.