കോഓര്‍ഡിനേറ്റര്‍ ഒഴിവ്

post

തൃശ്ശൂര്‍: ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയില്‍ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രവര്‍ത്തി പരിചയം അഭികാമ്യം. താല്‍പര്യമുളളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുളള അപേക്ഷ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍ എന്ന വിലാസത്തില്‍ ഡിസംബര്‍ പത്തിനകം നല്‍കണം. ഫോണ്‍: 0487 2361237.