ജില്ലയില്‍ ഭൂരിപക്ഷം വാര്‍ഡുകളിലും എല്‍ ഡി എഫ്

post

കൊല്ലം : ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 1596 തദ്ദേശ വാര്‍ഡുകളില്‍ 841 വാര്‍ഡുകള്‍ എല്‍ ഡി എഫ് നേടി. ആകെ മത്സര രംഗത്ത് ഉണ്ടായിരുന്ന 5717 സ്ഥാനാര്‍ഥികളില്‍ നിന്നും 1596 ജനപ്രതിനിധികളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. പ•ന പഞ്ചായത്തിലെ പറമ്പില്‍മുക്ക്, ചോല വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ആകെ 1598 വാര്‍ഡുകളാണ് ജില്ലയിലുള്ളത്. വിജയികളില്‍ 515 പേര്‍ യു ഡി എഫ് മുന്നണിയിലുള്ളവരാണ്. എന്‍ ഡി എ സഖ്യത്തിന് 172 ഉം മറ്റുള്ളവര്‍ 68 പേരുമാണ് വിജയിച്ചത്.

ഗ്രാമപഞ്ചായത്തുകളില്‍ 1234 വാര്‍ഡുകളില്‍ എല്‍ ഡി എഫ് 587 വാര്‍ഡുകളിലും യു ഡി എഫ് 427 വാര്‍ഡുകളിലും ജയിച്ചപ്പോള്‍ എന്‍ ഡി എ 151 ലും മറ്റുള്ളവര്‍ 67 ലും വിജയിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളില്‍ 152 വാര്‍ഡുകള്‍ ഉള്ളതില്‍ 116 സ്ഥലത്തും എല്‍ ഡി എഫ് വിജയിച്ചു. 34 എണ്ണം യു ഡി എഫിനും എന്‍ ഡി എ യ്ക്ക് രണ്ട് വാര്‍ഡുകളും ലഭിച്ചു.

26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ 23 എണ്ണം എല്‍ ഡി എഫ് നേടി, മൂന്നിടത്ത് യു ഡി എഫ് വിജയിച്ചു.

131 മുനിസിപ്പല്‍ വാര്‍ഡുകളില്‍ 76 ഇടത്ത് എല്‍ ഡി എഫും 42 ല്‍ യു ഡി എഫും 13 എണ്ണത്തില്‍ എന്‍ ഡി എ യും വിജയിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളില്‍ 39 എണ്ണം എല്‍ ഡി എഫ് നേടി. യു ഡി എഫ് ഒന്‍പത് ഇടത്തും എന്‍ ഡി എയ്ക്ക് ആറും മറ്റുള്ളവര്‍ക്ക് ഒരു വാര്‍ഡും ലഭിച്ചു.