തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍

post

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. 

ഗ്രാമപഞ്ചായത്ത്

ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍  514 ഗ്രാമപഞ്ചായത്തുകളില്‍ എല്‍. ഡി. എഫ്, 375 ഗ്രാമപഞ്ചായത്തുകളില്‍ യു. ഡി. എഫ്., 29 ഗ്രാമപഞ്ചായത്തുകളില്‍ മറ്റുള്ളവ, 23 ഗ്രാമപഞ്ചായത്തുകളില്‍ എന്‍. ഡി. എ. എന്നിങ്ങനെയാണ് ലീഡ് നില. 

ബ്ലോക്ക് പഞ്ചായത്ത്

152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108 ബ്ലോക്ക് പഞ്ചായത്തില്‍ എല്‍. ഡി. എഫ്., 44 ബ്ലോക്ക് പഞ്ചായത്തില്‍ യു. ഡി. എഫ്., എന്നിങ്ങനെയാണ് ലീഡ് നില.

ജില്ല പഞ്ചായത്ത്

ആകെയുള്ള 14 ജില്ല പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍. ഡി. എഫും നാലിടത്ത് യു. ഡി. എഫും ലീഡ് ചെയ്യുന്നു.

മുനിസിപാലിറ്റി

86 മുനിസിപാലിറ്റികളില്‍ 45 ഇടത്ത് യു. ഡി. എഫും 35 ഇടത്ത് എല്‍. ഡി. എഫും നാലിടത്ത് മറ്റുള്ളവരും രണ്ടിടത്ത് എന്‍. ഡി. എയും മുന്നിലാണ്.

കോര്‍പറേഷന്‍

6 കോര്‍പറേഷനുകളില്‍ മൂന്നിടത്ത് എല്‍. ഡി. എഫും മൂന്നിടത്ത് യു. ഡി. എഫും മുന്നേറുന്നു.