പ്രചാരണ ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം

post

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കുകയോ പുന:ചംക്രമണം ചെയ്യുന്നതിന് സൈന്‍ പ്രിന്റിംഗ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസറും ജില്ലാ ശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്ററുമായ ഇ.ടി. രാകേഷ് അറിയിച്ചു.  നീക്കം ചെയ്യുന്നില്ലെങ്കില്‍  വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനകം  തദ്ദേശ സ്ഥാപന അധികാരികള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുകയും അതിന്റെ ചെലവ് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനാര്‍ത്ഥിയില്‍ നിന്ന്  ഈടാക്കണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിയമമെന്നും അദ്ദേഹം അറിയിച്ചു.