തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: വോട്ടെണ്ണലിനായി ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് നല്‍കി

post

പത്തനംതിട്ട :  തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ട്രെയിനിംഗ് നല്‍കി. പോസ്റ്റല്‍ ബാലറ്റ്/സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു. പ്രാഥമിക പരിശോധന, സൂക്ഷ്മ പരിശോധന എന്നിവ എങ്ങനെ ശരിയായ രീതിയില്‍ നടത്താം എന്നിവയെ സംബന്ധിച്ചും ക്ലാസ് എടുത്തു. രണ്ട് സെഷനായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഡിഡിപി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ടി.ബിനോയി ക്ലാസ് നയിച്ചു. അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി പങ്കെടുത്തു.