തദ്ദേശ തെരഞ്ഞെടുപ്പ് : അവസാനഘട്ട പരിശീലനം 11ന്

post

കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പോളിംഗ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ഇതുവരെ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കും പുതുതായി നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലന ക്ലാസ് ഡിസംബര്‍ 11ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. പരിശീലന ക്ലാസില്‍ ഉദ്യോഗസ്ഥന്മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഈ കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കും വിധം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും   ഇ ഡ്രോപ്പ് നോഡല്‍ ഓഫീസറും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ ഇ പി മേഴ്സി അറിയിച്ചു. പുതുതായി ഡ്യൂട്ടി ഉത്തരവ് ലഭിച്ചവര്‍ ഇന്ന് തന്നെ (ബുധനാഴ്ച്ച) ബന്ധപ്പെട്ട ആര്‍ ഒമാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കേണ്ടതാണെന്നും എഡിഎം അറിയിച്ചു.