ജില്ലയില്‍ ആകെ 1409 പോളിങ് സ്റ്റേഷനുകള്‍, 8527 ഉദ്യോഗസ്ഥര്‍

post

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 1409 പോളിങ് സ്റ്റേഷനുകളിലായി 8527 ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ളത്. ഇതില്‍ 1482 പേര്‍ റിസര്‍വ്ഡ് ഉദ്യോഗസ്ഥരാണ്. തിരഞ്ഞെടുപ്പ് ചുമതലയുള്ളവരില്‍ 4794 പേര്‍ സ്ത്രീകളും 3733 പേര്‍ പുരുഷന്മാരുമാണ്.

1709 പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍

ജില്ലയില്‍ 803 പുരുഷന്മാരും 606 സ്ത്രീകളുമടക്കം ആകെ 1409 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയാണ് തിരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമേ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.

1409  ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍

895 പുരുഷന്മാരും 514 സ്ത്രീകളുമടക്കം 1409 പേരെ ഫസ്റ്റ് പോളിങ് ഓഫീസര്‍മാരായും നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.

2818 പോളിങ് ഓഫീസര്‍മാര്‍

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ 2818 പോളിങ് ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 1264 പേര്‍ പുരുഷന്മാരും 1554 പേര്‍ സ്ത്രീകളുമാണ്. ഇതുകൂടാതെ 582 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്. 265 പുരുഷന്മാരും 1144 സത്രീകളുമടക്കം 1409 പേരെയാണ് പോളിങ് അസിസ്റ്റന്റ്മാരായി നിയമിച്ചത്. ഇതുകൂടാതെ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.

പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ജില്ലയില്‍  എട്ട് കേന്ദ്രങ്ങള്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ജില്ലയില്‍  എട്ട് കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. ഡിസംബര്‍ 13 ന്  രാവിലെ എട്ട് മുതല്‍ അതത് കേന്ദ്രങ്ങളില്‍നിന്ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകള്‍ക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരിക്കും നടക്കുക. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും കാസര്‍കോട് ഗവ  കോളേജിലും നടക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ബോവിക്കാനം ബി എ ആര്‍  എച്ച് എസ് എസിലുമായിരിക്കും സൗകര്യമൊരുക്കുക.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. കാഞ്ഞങ്ങാട് നഗരസഭയുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും ഹോസ്ദുര്‍ഗ്ഗ് ഗവ ഹയര്‍സെക്കണ്ടറി  സ്‌കൂളിലായിരിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും പടന്നക്കാട് നെഹ്രു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും നടക്കും. നീലേശ്വരം നഗരസഭയുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളുടെ പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും പരപ്പ ജി എച്ച് എസില്‍ നടക്കും.