സായുധസേനാ പതാക ദിനാചരണം: പതാകയുടെ ആദ്യവില്പന ഗവര്‍ണര്‍ നിര്‍വഹിച്ചു

post

തിരുവനന്തപുരം : സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുളള സായുധസേനാപതാക വില്‍പനോദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകള്‍ പതാക ഗവര്‍ണര്‍ക്ക് കൈമാറി. സായുധസേനയ്ക്ക് ഗവര്‍ണര്‍ സംഭാവന നല്‍കി.  ഡിസംബര്‍ ഏഴിന് രാജ്യമെമ്പാടും സായുധസേനാ പതാകദിനം ആചരിക്കും.

സൈനികക്ഷേമ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എ.കിഷന്‍, സ്‌പെഷ്യല്‍ ഓഫീസര്‍  വി.വേണുഗോപാലന്‍ നായര്‍, സ്റ്റുഡന്റ് അണ്ടര്‍ ഓഫീസര്‍മാരായ നന്ദു എസ്.കെ, ശിവപ്രിയ എം.എസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.