കോവിഡ് ബാധിതര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാം...

post

പത്തനംതിട്ട : ഇന്ന് (7) വൈകുന്നേരം മൂന്നിനു ശേഷം കോവിഡ് പോസിറ്റീവ് ആകുന്നവരും ക്വാറന്റൈനില്‍ പ്രവേശിക്കുന്നവരും വോട്ടെടുപ്പ് ദിവസം (ഡിസംബര്‍ 8) വൈകിട്ട് ആറിന് മുന്‍പ് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്തണം. എന്നാല്‍, ആറു മണിക്ക് ക്യുവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കു.

വോട്ട് രേഖപ്പെടുത്താന്‍ ഇവര്‍ ആരോഗ്യ വകുപ്പിനെയും വരണാധികാരിയെയും വിവരം അറിയിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡി എം ഒ) അല്ലെങ്കില്‍ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ ആംബുലന്‍സില്‍ പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. പിപിഇ കിറ്റ് ധരിച്ചാണ് ഇവര്‍ എത്തുക. വീടുകളിലോ, സ്വകാര്യ ആശുപത്രികളിലോ കഴിയുന്നവര്‍ സ്വന്തം നിലയില്‍ പിപിഇ കിറ്റ് ധരിച്ച് പോളിംഗ് ബൂത്തില്‍ എത്തണം. സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ മുഖാവരണം മാറ്റണം.