തദ്ദേശ പൊതുതെരഞ്ഞെടുപ്പ്; ജില്ലയില്‍ 11,300 ലിറ്റര്‍ സാനിറ്റൈസറും 26,640 എന്‍ 95 മാസ്‌ക്കുകളും

post

പത്തനംതിട്ട: തദ്ദേശ പൊതുതെരഞ്ഞടുപ്പ് സമയത്ത് കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളിലും അല്ലാതെയും ഉപയോഗിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ എത്തിയത് 11,300 ലിറ്റര്‍ സാനിറ്റൈസര്‍. ബൂത്തുകളില്‍ ഉപയോഗിക്കാന്‍ 10,160 ലിറ്ററും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ക്വാഡിനും മറ്റുമായി 1140 ലിറ്ററും ചെലവിടും.
ഇതിനു പുറമെ ബൂത്തുകളില്‍ വിതരണം ചെയ്യുന്നതിന് 26,640 എന്‍ 95 മാസ്‌കുകളും 17,760 കയ്യുറകളും പുനരുപയോഗം സാധ്യമല്ലാത്ത 8880 ഫെയ്സ് ഷീല്‍ഡുകളുമാണ് കഴിഞ്ഞ ദിവസം കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അടൂരിലെ വെയര്‍ ഹൗസില്‍ എത്തിച്ച് തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയത്. ഇവ ബ്ലോക്ക്, നഗരസഭ കേന്ദ്രങ്ങളില്‍ എത്തിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി. ജില്ലയില്‍ ആകെ 1459 പോളിംഗ് ബൂത്തുകളാണുള്ളത്. നേരത്തെ സ്പെഷല്‍ പോളിംഗ് ഓഫീസര്‍മാര്‍ക്ക് ധരിക്കാനായി 1300 പി.പി.ഇ കിറ്റുകളും വിതരണം ചെയ്തിരുന്നു.