ബുറേവി ചുഴലിക്കാറ്റ് : പോളിംഗ് സാമഗ്രികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ നിര്‍ദ്ദേശം

post

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന വിതരണ സ്വീകരണ കേന്ദ്രങ്ങളിലും സ്ട്രോങ് റൂമുകളിലും പ്രത്യേക ശ്രദ്ധ നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ള കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പോളിംഗ് സാമഗ്രികള്‍ അടിയന്തിരഘട്ടത്തില്‍ മാറ്റേണ്ടതുണ്ടെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ മുന്‍കൂട്ടി ഒരുക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം. മഴയ്ക്ക് ശേഷം പോളിംഗ് സ്റ്റേഷനുകളുടെ സ്ഥിതി പരിശോധിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.