തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് വെള്ളിയാഴ്ചത്തെ അവധി ബാധകമല്ല

post

തിരുവനന്തപുരം: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 4) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുവടെപ്പറയുന്ന ജോലികള്‍ മുടക്കമില്ലാതെ നടക്കും. 

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ്, പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം (സ്ഥലവും സമയവും മാറ്റുമണ്ടാകില്ല), പുതിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള നോട്ടിസ് നല്‍കല്‍ (ഇതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഓഫീസുകളും രാവിലെ മുതല്‍ പ്രവര്‍ത്തിക്കും), എല്ലാ തദ്ദേശ സ്ഥാപന ഓഫീസുകളും, സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതും നല്‍കുന്നതുമായ ജോലികള്‍ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. ഏതെങ്കിലുംവിധമുള്ള തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ജീവനക്കാരും പതിവുപോലെ ജോലിക്ക് ഹാജരായി ചുമതലകള്‍ നിര്‍വഹിക്കണമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: എ. ജയതിലക് അറിയിച്ചു.