പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

post

ഇടുക്കി : പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

1. ബാലറ്റുകള്‍ റിട്ടേണിംഗ് ഓഫീസറില്‍  നിന്നും കൈപ്പറ്റി രസീത് നല്‍കുക

2. വോട്ടറുടെ അടുത്തെത്തിയ ശേഷം പോസ്റ്റല്‍ ബാലറ്റിംഗ് നടപടികള്‍ വോട്ടര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.

3. വോട്ടറുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച വോട്ടറാണെന്ന്  ഉറപ്പുവരുത്തുക

4. ബാലറ്റ് പേപ്പറിന്റെ  കൗണ്ടര്‍ ഫോയിലില്‍ വോട്ടറുടെ പാര്‍ട്ട് നമ്പറും ക്രമനമ്പറും  രേഖപ്പെടുത്തുക.

5. ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുക.

(ഗ്രാമ ബ്ലോക്ക് /ബ്ലോക്ക് /ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ തെറ്റിയിട്ടില്ലെന്ന് വോട്ടര്‍പട്ടികയിലെ ആദ്യത്തെ പേജ് നോക്കി  ഉറപ്പാക്കുക).

6. സമ്മതിദായകര്‍ക്കുള്ള നിര്‍ദ്ദേശത്തിന്റെ  കോപ്പി നല്‍കുക.

7. വോട്ടര്‍ പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കുന്ന സത്യപ്രസ്താവന മൂന്നെണ്ണത്തില്‍ എസ്.പിഒ  എന്ന ഡെസിഗ്‌നേഷന്‍ എഴുതിച്ചേര്‍ത്ത്  അറ്റസ്റ്റ് ചെയ്ത് നല്‍കുക.

8.ബാലറ്റ് ഉള്ളടക്കം ചെയ്യുന്ന ചെറിയ കവറില്‍ പഞ്ചായത്തിന്റെ പേരും ഡിവിഷനും ബാലറ്റ് പേപ്പറിന്റെ  ക്രമനമ്പറും  എഴുതി നല്‍കണം.

9.ഓരോ ബാലറ്റും അതത് കവറുകളില്‍ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുക.  ബാലറ്റ് കവര്‍  നീല കവര്‍ ജില്ലാ പഞ്ചായത്ത്,  പിങ്ക് കവര്‍ ബ്ലോക്ക് പഞ്ചായത്ത്,   വെള്ള കവര്‍ ഗ്രാമപഞ്ചായത്ത്  എന്നിങ്ങനെ പ്രത്യേകം പറഞ്ഞുകൊടുക്കണം.

10. ബാലറ്റ് ചേര്‍ത്ത് കവറുകള്‍ ഒട്ടിച്ചു തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുക.

11.ഓരോ ബാലറ്റ് കവറും സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന സഹിതം  അതത് റിട്ടേണിങ് ഓഫീസറുടെ മേല്‍വിലാസം രേഖപ്പെടുത്തിയ വലിയ കവറിലിട്ട്  ഒട്ടിച്ചു നല്‍കാന്‍ ആവശ്യപ്പെടുക

12.വലിയ കവറിന് പുറത്ത് പഞ്ചായത്ത് ഡിവിഷന്‍ നമ്പറും പേരും എഴുതിച്ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുക/ എസ്പിഒ  എഴുതുക

13. കവറുകള്‍ മൂന്നും കൈപ്പറ്റി 19 ബി രസീത് വാങ്ങണം ഒറ്റ രസീതില്‍ മൂന്ന് ബാലറ്റിന്റെയും കാര്യം ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

14.വോട്ടര്‍പട്ടികയില്‍  വോട്ടറുടെ പേരിനു നേരെ ചുവന്ന മഷിയില്‍  എസ്പിബി എന്ന മാര്‍ക്ക് ചെയ്യുക

15. രജിസ്റ്ററില്‍ വോട്ടറുടെ ഒപ്പ്  രേഖപ്പെടുത്തി വാങ്ങണം

16. ബാലറ്റ് വോട്ടര്‍ കൈപ്പറ്റുന്നില്ലെങ്കില്‍  അക്കാര്യം  രജിസ്റ്ററില്‍ എഴുതി ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുക 19 ബിയും അക്കാര്യം രേഖപ്പെടുത്തി  ഒപ്പിട്ടു വാങ്ങുക

17.  ബാലറ്റ് കൈപ്പറ്റി പിന്നീട് വോട്ട് രേഖപ്പെടുത്തി അയച്ചു കൊള്ളാം എന്ന് അറിയിച്ചാല്‍ അക്കാര്യവും രജിസ്റ്ററില്‍ ചേര്‍ത്ത് ഒപ്പിട്ടു വാങ്ങുക.

18. ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന ബാലറ്റ് പേപ്പറുകളും 19 ബി  രസീതുകളും സാധ്യമെങ്കില്‍ അന്ന് വൈകുന്നേരമോ അല്ലെങ്കില്‍ അടുത്തദിവസം രാവിലെയോ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുക.

19. ജോലിയില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ മുഖേന അറിയിച്ചു പരിഹാരം നേടുക.