ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

post

കൊല്ലം : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ  ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത  ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് രോഗികളോടുള്ള സമീപനത്തില്‍ നല്ല  രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപരിധിവരെ സാധിച്ചിട്ടുണ്ടെന്ന് ഡി എം ഒ പറഞ്ഞു

എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാമിന് ഡി എം ഒ  റെഡ് റിബണ്‍ അണിയിച്ചു. തുടര്‍ന്ന് ഡി എം ഒ എയ്ഡ്‌സ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  

കലക്‌ട്രേറ്റ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍  ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര്‍ സന്ധ്യ,  ഡോ  ജെ  മണികണ്ഠന്‍, ആര്‍ദ്രം മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ ടിമ്മി, മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ എസ് ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു, ഐ സി ടി സി, എ ആര്‍ ടി സി പ്രതിനിധികള്‍  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു