എയ്ഡ്‌സ് ദിനചാരണം വീഡിയോ ഗാനം പ്രകാശനം നിര്‍വഹിച്ചു

post

ഇടുക്കി : എയ്ഡ്‌സ് ദിനചാരണത്തോടനുബന്ധിച്ചു ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ വിഭാഗം തയ്യാറാക്കിയ വീഡിയോ ഗാനം ജില്ലാ കളക്ടര്‍ടെ ചേമ്പറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ  പ്രകാശനം ചെയ്തു. തുടര്‍ന്ന് എയ്ഡ്‌സ് ബോധവല്‍ക്കരണ റിബണ്‍ എന്‍എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുജിത് സുകുമാരന്‍ ജില്ലാ  കളക്ടര്‍  എച്ച് ദിനേശനെ   അണിയിച്ചു.

  ജില്ലയിലെ വിവിധ എയ്ഡ്‌സ് പ്രതിരോധ  പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അടങ്ങുന്നതാണ് 4.30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സെന്‍സി ബിയുടെ ആശയത്തിന് മധു അശ്വതി എഴുതി കലാഭവന്‍ ഡെന്‍സന്‍ പാടിയ ഗാനമാണ്  എയ്ഡ്‌സ് ഡേ സോളിഡാരിറ്റിയിലുള്ളത്.പരിപാടിയില്‍ ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സെന്‍സി ബി, കളക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വിജേഷ് വിടി, ഡെപ്യൂട്ടി ഡിഎംഒ ജോസ് അഗസ്റ്റിന്‍, എന്‍വിബിഡിസിപി കണ്‍സല്‍ട്ടന്റ് നിയാഡ്, തുടങ്ങിയവര്‍ പങ്കെടുത്തു.