ഇസിജി ടെക്‌നിഷ്യന്‍: അഭിമുഖം 12ന്

post

കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആര്‍എസ്ബിവൈയ്ക്ക് കീഴില്‍ ഇസിജി ടെക്‌നിഷ്യന്‍ (ഫീമെയില്‍) ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത  കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി ബാച്ചിലര്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.