പോസ്റ്റല്‍ ബാലറ്റിന് സ്വന്തം ജില്ലയില്‍ അപേക്ഷിക്കണം

post

കാസര്‍കോട്: ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ മറ്റ് ജില്ലകളില്‍ താമസിക്കാരായവര്‍ തങ്ങള്‍ക്ക് വോട്ടവകാശമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ട് തന്നെ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവരുടെ അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍ പരിഗണിക്കില്ല.

പോസ്റ്റല്‍ ബാലറ്റ് അപേക്ഷ വരണാധികാരിക്ക് നല്‍കണം

ജില്ലയില്‍ വോട്ടവകാശമുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നിയമന ഉത്തരവിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പല്‍ വരണാധികാരികള്‍ക്ക് നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള അപേക്ഷയും ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ് നല്‍കേണ്ടത്. ഫോം 15 ലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 12.

പോസ്റ്റല്‍ ബാലറ്റിന് വിവിധ ബ്ലോക്ക്, നഗരസഭാ വരണാധികാരികള്‍ക്ക് അപേക്ഷിക്കേണ്ട വിലാസം 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്- എ ഡി സി ജനറല്‍ ആന്റ് റിട്ടേണിങ് ഓഫീസര്‍ (മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്) സിവില്‍ സ്റ്റേഷന്‍, പി വിദ്യാനഗര്‍, കാസര്‍കോട്, 671123 

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് - ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വ്വേ, ആന്റ് റിട്ടേണിങ് ഓഫീസര്‍ (കാറഡുക്ക ബ്ലോക്ക്) സിവില്‍ സ്റ്റേഷന്‍, പി വിദ്യാനഗര്‍, കാസര്‍കോട്, 671123 

കാസര്‍കോട് ബ്ലോക്ക് -  ആര്‍ ഡി ഒ ആന്റ് റിട്ടേണിങ് ഓഫീസര്‍(കാസര്‍കോട് ബ്ലോക്ക്), റെയില്‍വെ സ്റ്റേഷന് സമീപം പോര്‍ട്ട് ഓഫീസ് ബില്‍ഡിങ്, കാസര്‍കോട്, 671121

കാഞ്ഞങ്ങാട് ബ്ലോക്ക് - സബ് കളക്ടര്‍ ആന്റ് റിട്ടേണിങ് ഓഫീസര്‍ (കാഞ്ഞങ്ങാട് ബ്ലോക്ക്) ആര്‍ഡി ഒ ഓഫീസ്, കാഞ്ഞങ്ങാട് പി ഒ, 671315

നീലേശ്വരം ബ്ലോക്ക് ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ആര്‍ ആന്റ് റിട്ടേണിങ് ഓഫീസര്‍ (നീലേശ്വരം ബ്ലോക്ക്) സിവില്‍ സ്റ്റേഷന്‍, പി വിദ്യാനഗര്‍, കാസര്‍കോട്, 671123 

പരപ്പ  ബ്ലോക്ക് - ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍ ആന്റ് റിട്ടേണിങ് ഓഫീസര്‍ (പരപ്പ ബ്ലോക്ക്)സിവില്‍ സ്റ്റേഷന്‍, പി വിദ്യാനഗര്‍, കാസര്‍കോട്, 671123 . 

കാസര്‍കോട് നഗരസഭ- ഡി ഇ ഒ കാസര്‍കോട് ആന്റ് റിട്ടേണിങ് ഓഫീസര്‍ (കാസര്‍കോട് നഗരസഭ), മല്ലികാര്‍ജ്ജുന ടെമ്പിളിന് സമീപം, കാസര്‍കോട് 671121

മാനേജര്‍ ഡി ഐ സി ആന്റ് റിട്ടേണിങ് ഓഫീസര്‍ (കാസര്‍കോട് നഗരസഭ), ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാനഗര്‍ പി ഒ, 671123

കാഞ്ഞങ്ങാട് നഗരസഭ -ഡി ഇ ഒ കാഞ്ഞങ്ങാട് ആന്റ് റിട്ടേണിങ് ഓഫീസര്‍ (കാഞ്ഞങ്ങാട്നഗരസഭ), കാഞ്ഞങ്ങാട്

പ്രൊജക്ട് ഡയറക്ടര്‍ പി എ യു ആന്റ് റിട്ടേണിങ് ഓഫീസര്‍ (കാഞ്ഞങ്ങാട് നഗരസഭ), ജില്ലാ പഞ്ചായത്ത് കാസര്‍കോട്, വിദ്യാനഗര്‍ പി ഒ, 671123.

നീലേശ്വരം നഗരസഭ -ഡെപ്യൂട്ടി ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍ (വൈ പി)ആന്റ് റിട്ടേണിങ് ഓഫീസര്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട്, 671123.