പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 30 മുതല്‍; പങ്കെടുക്കാത്തവര്‍ക്കെതിരേ നടപടി

post

കണ്ണൂര്‍ : തദ്ദേശസ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്  ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഉത്തരവ്  ലഭിച്ച ഉദ്യോഗസ്ഥര്‍ നിശ്ചയിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിങ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കി ഒഴിവാക്കല്‍ ഉത്തരവ് ലഭിക്കാത്ത മുഴുവന്‍ ഉദ്യോഗസ്ഥരും  പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കും വിധം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ്സുകള്‍ നവംബര്‍ 30 മുതല്‍ 11 ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രത്തിലും വച്ച് നടക്കും.