തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യണം

post

വയനാട്: കോവിഡ് പോസിറ്റീവായവരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയവരുടെയും വിവരങ്ങള്‍ കൃത്യസമയത്ത് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കി. കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രത്യേക പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടു ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമൊരുക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ വിവരങ്ങള്‍ കൃത്യമായിരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.