പൊതുനിരീക്ഷകന്‍ ഇലക്ഷന്‍ വിഭാഗം സന്ദര്‍ശിച്ചു

post

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിയോഗിക്കപ്പെട്ട പൊതു നിരീക്ഷകന്‍ രാജേഷ് രവീന്ദ്രന്‍, തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമും തിരഞ്ഞെടുപ്പ് വിഭാഗവും സന്ദര്‍ശിച്ച് വിലയിരുത്തി. കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍, ഫോണ്‍ കോളുകളുടെ വിവരം , പരാതികള്‍ രേഖപ്പെടുത്തുന്നത്, പരാതികള്‍  തുടര്‍ നടപടികള്‍ക്കായി  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്കുന്നത് തുടങ്ങിയവയെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. റെക്കോര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് ഇലക്ഷന്‍ വിഭാഗത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി പ്രവര്‍ത്തനം വിലയിരുത്തി. ഓരോ പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ ക്രമീകരിക്കുന്നതും സാങ്കേതിക തകരാര്‍ പോലെയുള്ള അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന്  കരുതലായി അധികം വോട്ടിംഗ് യന്ത്രങ്ങള്‍ കരുതേണ്ടത് സംബന്ധിച്ചും അദ്ദേഹം ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ കണ്‍ട്രോള്‍ റൂമിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ലെയ്സണ്‍ ഓഫീസര്‍ ബോബന്‍ പോള്‍  എന്നിവരും ഒബ്സര്‍വര്‍ക്കൊപ്പമുണ്ടായിരുന്നു.