ജില്ലാ ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

post

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനായി ജില്ലാതലത്തില്‍ ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തിലാണ്  സ്‌ക്വാഡ് പ്രവര്‍ത്തിക്കുക.

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെയ്മോന്‍ കെ ജെ, താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് ജോര്‍ജ്ജുകുട്ടി,  ക്ലര്‍ക്ക് അലീന്‍ ടെന്‍സിംഗ് എന്നിവരും  ജില്ലാതല സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നു.

ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡിന് പുറമേ താലൂക്ക് പരിധിയില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും താലൂക്ക്തല സ്‌ക്വാഡുകളും രൂപീകരിച്ചു. ഷാജി. എസ്, സുനില്‍കുമാര്‍ ഡി,  കിഷോര്‍ ജ്യോതി (ദേവികുളം), പ്രസാദ് പി വി, ജോയ്സ് ജോസഫ്, സജീവ് എം (ഉടുമ്പന്‍ചോല),  മണിക്കുട്ടന്‍ റ്റി.റ്റി, മണിലാല്‍ ജി,  ജോബി തോമസ് (ഇടുക്കി),  രമേശ് എം, ബിജു കെ.റ്റി, ബിലേഷ് എംജി (പീരുമേട്),  റെനി ജോസ്, നിസാര്‍ പി. എച്ച്, അജിത് ശങ്കര്‍ (തൊടുപുഴ)  എന്നിവര്‍ക്കാണ് നേതൃത്വം.

 പ്രവര്‍ത്തനം ഇന്നു (25) മുതല്‍

ജില്ലയില്‍  ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം  ഇന്നു (25) മുതല്‍.  സ്‌ക്വാഡുകളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്‌ക്വാഡുകള്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.