തദ്ദേശ പൊതു തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

post

പത്തനംതിട്ട: തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പത്തനംതിട്ട ജില്ലയില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. അതത് പ്രദേശങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് ചിഹ്നം  അനുവദിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് ചിഹ്നം അനുവദിക്കുന്നത്.

ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി നൂഹിന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിച്ചത്. അസിസ്റ്റന്‍ഡ് കളക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ ലോ ഓഫീസര്‍, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിഹ്നം അനുവദിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സര രംഗത്തുള്ളത് 60 സ്ഥാനാര്‍ഥികളാണ്.