കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം

postകോട്ടയം: 2022 ലെ കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അഞ്ച് ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. മേയ് ഏഴിന് നടക്കുന്ന കെ-മാറ്റ് എം.ബി.എ. പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ് സീരീസ് നടത്തുക. സ്‌കോർ കാർഡ്, ശരിയുത്തരങ്ങളുടെ വിശകലനം, യൂട്യൂബ് വീഡിയോ ക്ലാസ് എന്നിവ ചേർന്നതാണ് പരിശീലന പരിപാടി. സംസ്ഥാനത്താകമാനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർഥികൾക്കാണ് അവസരം. താൽപ്പര്യമുള്ളവർ http://bit.ly/kmatmock എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ:854861829