ഇമ്മ്യൂണിറ്റി ബൂസ്റ്ററുമായി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സന്നിധാനത്തും പമ്പയിലും

post

പത്തനംതിട്ട : കോവിഡ് 19 മഹാമാരി കാലത്ത് ശബരിമല ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ഹോമിയോപ്പതി വകുപ്പ്. കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന്  വിതരണം സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ആരംഭിച്ചു. കൂടാതെ പകര്‍ച്ച വ്യാധികളായ ചിക്കന്‍ പോക്‌സ്, വൈറല്‍ പനി, ചെങ്കണ്ണ്, മഞ്ഞപ്പിത്തം എന്നിവയ്ക്കുള്ള മരുന്നും ലഭ്യമാണ്.

തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ഹോമിയോ വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിഎംഒ ഡോ. ഡി. ബിജു കുമാര്‍  ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.