എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

post

തിരുവനന്തപുരം: 1999 ജനുവരി ഒന്നുമുതല്‍ 2019 നവംബര്‍ 30 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 2020 ജനുവരി 31 വരെ അവസരം. വിവിധ കാരണങ്ങളാല്‍ 90 ദിവസത്തിനുള്ളില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പുതുക്കാന്‍ അവസരമുണ്ടെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. www.employment.kerala.gov.in  എന്ന വെബ്‌സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖേനയോ നേരിട്ടോ അവസരം ലഭ്യമാകും.