തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

post

ഇതുവരെ ലഭിച്ചത് 13260 പത്രികകള്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 13260 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 238 പത്രികകളും കോഴിക്കോട് കോര്‍പ്പറേഷനില്‍ 807 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി  1147 പത്രികകളും ഏഴ് മുന്‍സിപ്പാലിറ്റികളിലേക്ക് 1847 പത്രികകളും 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 9221 പത്രികളും  ലഭിച്ചു. നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) ആറ് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്. നാളെ (നവംബര്‍ 20) സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. ഡിസംബര്‍ 14 നാണ് കോഴിക്കോട് ജില്ലയിലെ വോട്ടെടുപ്പ്.