എന്‍എസ്എസ് വിദ്യാര്‍ഥികള്‍ക്ക് വെബിനാര്‍ സംഘടിപ്പിച്ചു

post

വയനാട് : ജില്ലാ പ്രൊബേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന പ്രൊബേഷന്‍ വാരാഘോഷം  നേര്‍ദിശ 2020 ന്റെ ഭാഗമായി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ ക്കായി  'കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക്' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സി.കെ. ദിനേശന്‍ ക്ലാസെടുത്തു. ഉത്തരമേഖല എന്‍ എസ്എസ് കണ്‍വീനര്‍ കെ. മനോജ്കുമാര്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ കെ.എസ്.ശ്യാല്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് പി.മുഹമ്മദ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സ്‌കൂളു കളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.