നാലാം ദിനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 1202 പേര്‍

post

എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നാലാം ദിവസം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 1202 സ്ഥാനാര്‍ഥികള്‍.  1960 നാമ നിര്‍ദേശ പത്രികകള്‍ ആണ് നാലാം ദിനം സമര്‍പ്പിച്ചത്. ഗ്രാമ പഞ്ചായത്തുകളില്‍ 875 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 67 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തില്‍ 60 സ്ഥാനാര്‍ഥികളും നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊച്ചി കോര്‍പറേഷനിലേക്കുള്ള 45 സ്ഥാനാര്‍ഥികള്‍ ആണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുന്‍സിപ്പാലിറ്റികളില്‍ 155സ്ഥാനാര്‍ഥികള്‍    നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു . ജില്ലയില്‍ ഇതു വരെ 2973 നാമ  നിര്‍ദേശ പത്രികകള്‍ ആണ് ലഭിച്ചത്. നവംബര്‍ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.