നാമനിര്‍ദേശ പത്രിക സമര്‍പ്പണം; ജില്ലയില്‍ ഇന്നലെ ലഭിച്ചത് 2,367 പത്രികകള്‍

post

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണത്തിന്റെ നാലാം ദിനത്തില്‍ ലഭിച്ചത് ( നവംബര്‍ 17) 2,367 പത്രികകള്‍. (ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കണക്ക് ഒഴികെയുള്ള കണക്കാണ് ഈ റിലീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ കണക്ക് കിട്ടുന്ന മുറയക്ക് അടുത്ത റിലീസില്‍ നല്‍കുന്നതായിരിക്കും.)

നഗരസഭകളിലേക്ക് 311 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 181 ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 1,875 ഉം നാമനിര്‍ദേശ പത്രികകളാണ് ഇന്നലെ ലഭിച്ചത്.

നഗരസഭകളിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

പൊന്നാനി - 37, തിരൂര്‍  - 71, പെരിന്തല്‍മണ്ണ - 19, മലപ്പുറം-04, മഞ്ചേരി - 62,

കോട്ടക്കല്‍ - 19, നിലമ്പൂര്‍ - 26, താനൂര്‍ - 23, പരപ്പനങ്ങാടി - 04, വളാഞ്ചേരി- 09,

തിരൂരങ്ങാടി - 31, കൊണ്ടോട്ടി - 06.

ബ്ലോക്ക് പഞ്ചായത്തിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

കൊണ്ടോട്ടി - 04, വണ്ടൂര്‍ - 23, മലപ്പുറം - 21, പെരിന്തല്‍മണ്ണ - 10, മങ്കട - 23, കുറ്റിപ്പുറം - 12, താനൂര്‍ -13, വേങ്ങര- 12, തിരൂരങ്ങാടി - 25, തിരൂര്‍ - 26, പൊന്നാനി - 06, പെരുമ്പടപ്പ് - 06.