തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര്‍

post

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത് കുറവ് വയനാട്ടിലും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള  അന്തിമ വോട്ടര്‍പട്ടികയില്‍ 2,76,56,579  വോട്ടര്‍മാര്‍. 1,44,83,668 പേര്‍ സ്ത്രീകളും 1,31,72,629 പേര്‍ പുരുഷന്‍മാരും 282 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍  മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടര്‍മാരില്‍ 17,25,455 പേര്‍ സ്ത്രീകളും 16,29,154 പേര്‍ പുരുഷന്‍മാരും 49 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.  വയനാട്ടിലെ 6,25,453 വോട്ടര്‍മാരില്‍ 3,19,534 പേര്‍ സ്ത്രീകളും 3,05,913 പേര്‍ പുരുഷന്‍മാരും 6 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. ജില്ലകളിലെ വോട്ടര്‍മാരുടെ എണ്ണം ചുവടെ.