തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പ് 2020: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ മോക്ക് പോള്‍ നടത്തി

post

പത്തനംതിട്ട: തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ മോക്ക് പോള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും, ജില്ലാ പഞ്ചായത്ത് മുഖ്യ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ നടത്തി. കളക്ടറേറ്റ് അങ്കണത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെയര്‍ഹൗസിലാണ് മോക്ക് പോള്‍ നടന്നത്. 

 ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലായി 1326 പോളിംഗ് ബൂത്തുകളും നഗരസഭകളിലേക്ക് 133 പോളിംഗ് ബൂത്തുകളുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1677 കണ്‍ട്രോള്‍ യൂണിറ്റിന്റെയും 5133 ബാലറ്റ് യൂണിറ്റിന്റെയും നഗരസഭകളിലേക്ക് 180 കണ്‍ട്രോള്‍ യൂണിറ്റിന്റെയും 179 ബാലറ്റ് യൂണിറ്റിന്റെയുമാണ് പ്രാഥമിക സാങ്കേതിക പരിശോധന പൂര്‍ത്തിയായത്. ഒക്ടോബര്‍ 19 മുതല്‍ ആരംഭിച്ച സാങ്കേതിക പരിശോധന ആറ് ഇ.സി.ഐ.എല്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്‍പതോടെ പൂര്‍ത്തീകരിച്ചിരുന്നു.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ.ജോളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ജെ രവി, ആര്‍.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.