തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

post

കണ്ണൂര്‍ : 2020 ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. നോഡല്‍ ഓഫീസറുടെ പേര്, വകുപ്പ്, തസ്തിക, ഫോണ്‍, ചുമതല എന്നിവ യഥാക്രമത്തില്‍

ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), 9447766780ഇലക്ഷന്‍ ഡ്യൂട്ടിക്കാവശ്യമായ ജീവനക്കാരെ നിയമിക്കുക, അവരുടെ ലഭ്യത ഉറപ്പുവരുത്തുക, അവരുടെ വകുപ്പുകളുമായി സഹകരിച്ച് ഹാജര്‍ രേഖപ്പെടുത്തുക. സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡവലപ്‌മെന്റ് കമ്മീഷണര്‍, 9400066619 ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്നും ഉദ്യോഗസ്ഥരെ ഒഴിവാക്കാനുള്ള അധികാരം. കെ മനോജ്, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍), 8547616031 നാമനിര്‍ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ബാലറ്റ് പേപ്പര്‍, പോസ്റ്റല്‍ ബാലറ്റ് എന്നിവയുടെ ചുമതല. ടി ജെ അരുണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, 9496049001 തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളുടെയും ചുമതല. ആര്‍ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കലക്ടര്‍, 9446002243, തെരഞ്ഞെടുപ്പ് നടത്തിപ്പിനാവശ്യമായ നിയമ നിര്‍വഹണ സംവിധാനം ഒരുക്കല്‍.

മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍), 8547616033 പെരുമാറ്റ ചട്ടം, വീഡിയോഗ്രാഫി. വി എസ് ബിന്ദു, ഡെപ്യൂട്ടി കലക്ടര്‍ (ഡി എം), 8547616034 കൊവിഡ് 19 പെരുമാറ്റച്ചട്ടം നടപ്പാക്കല്‍. ബീന വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ), 8547616030 ഇലക്ഷന്‍ സാധനങ്ങളുടെ വിതരണം, സൂക്ഷിക്കല്‍, വോട്ടെണ്ണല്‍. കെ ഷാജി, സീനിയര്‍ സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത്, 7907579265 ജീവനക്കാര്‍, സെക്ടര്‍ ഓഫീസര്‍, മാസ്റ്റര്‍ ട്രയിനേഴ്‌സ് എന്നിവര്‍ക്കുള്ള പരിശീലനം. സി എം ലത ദേവി, സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെല്‍, കലക്ടറേറ്റ്, 9446668533, പ്രശ്‌ന പരിഹാരം. ഇ കെ പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 9447358268 മീഡിയ, ഇന്‍ഫര്‍മേഷന്‍. ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, എന്‍ ഐ സി, 9447647480 ഐ ടി. പി വി നാരായണന്‍, ഫിനാന്‍സ് ഓഫീസര്‍, 8547616038 തെരഞ്ഞെടുപ്പ് ചെലവ്. പി എം രാജീവ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍, 8281088590 ഹരിത പെരുമാറ്റച്ചട്ടം. ഇ എസ് ഉണ്ണികൃഷ്ണന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, 9447850529 ഗതാഗതം. ജി കെ ഉമ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എഎസ്എല്‍), 9446169618 തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കാവശ്യമായ സൗകര്യമൊരുക്കല്‍, ജില്ലാ കലക്ടര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരുടെ നിര്‍ദേശാനുസരണമുള്ള നടപടികള്‍ സ്വീകരിക്കല്‍