കുടുംബശ്രീയുടെ 'കണക്റ്റ് ടു വര്‍ക്ക്' കൊടുങ്ങല്ലൂരിലും

post

തൃശൂര്‍: അഭ്യസ്തവിദ്യരായിട്ടും ആഗ്രഹിച്ച മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ക്ക് സഹായകരമാകുന്ന കുടുംബശ്രീയുടെ 'കണക്റ്റ് ടു വര്‍ക്ക്' പദ്ധതി ഇനി കൊടുങ്ങല്ലൂരിലും. കൊടുങ്ങല്ലൂര്‍ നഗരസഭ ഓഫീസിനോട് ചേര്‍ന്ന് പുനര്‍നിര്‍മ്മിച്ച 'കണക്റ്റ് ടു വര്‍ക്ക് ട്രെയ്‌നിങ് സെന്റര്‍ ' ഹാള്‍ പരിശീലനത്തിനായി തുറന്നുകൊടുത്തു. മതിലകം ബ്ലോക്കിലെയും കൊടുങ്ങല്ലൂര്‍ നഗരസഭയിലെയും അഭ്യസ്തവിദ്യരായ യുവതീ- യുവാക്കള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിനായാണ് ട്രെയ്‌നിങ് സെന്റര്‍ ഹാള്‍ പരിശീലനത്തിനായി തുറന്നുകൊടുത്തത്.  പരിശീലനം നടത്തുന്നതിനായി ടെലിവിഷന്‍, ലാപ്‌ടോപ്, മൈക്ക്, ഫാനുകള്‍, ലൈറ്റ് , ഫര്‍ണീച്ചറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും അധ്യാപകര്‍ക്കും യാത്രാ ചെലവും നല്‍കും.