രാഷ്ട്രീയ സങ്കല്പ ദിനവും രാഷ്ട്രീയ ഏകതാ ദിനവും ആചരിച്ചു

post

തിരുവനന്തപുരം :  സംസ്ഥാനത്ത് രാഷ്ട്രീയ സങ്കല്പ ദിനവും രാഷ്ട്രീയ ഏകതാ ദിനവും ആചരിച്ചു. ദിനാചരണങ്ങളുടെ ഭാഗമായി രണ്ട് മിനുട്ട് മൗനാചരണവും ദേശീയോദ്ഗ്രഥന, രാഷ്ട്രീയ ഏകതാ ദിന പ്രതിജ്ഞയെടുപ്പും നടന്നു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പങ്കെടുത്തു.