ജില്ലയില്‍ 789 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;880 പേര്‍ക്കു രോഗമുക്തി

post

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്നലെ (29 ഒക്ടോബര്‍ 2020) 789 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തരായി. നിലവില്‍ 8,678 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ(89) ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 625 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,559 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,042 പേര്‍ വീടുകളിലും 171 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെ വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,979 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.