ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും

post

തൃശൂര്‍: ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്  സോണുകളിലെയും കണ്ടയ്ന്‍മെന്റ് സോ ണുകളിലെയും നിയന്ത്രണം കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ് മേധാവികള്‍ക്കും സെക്ടറല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നതും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കടകളില്‍ കച്ചവടം നടത്തുന്നതും രോഗ വ്യാപന തോത് വര്‍ധിപ്പിക്കുന്നു എന്ന് യോഗം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മുപ്പതില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെന്‍യ്ന്‍മെന്റ് സോണുകളായി നേരത്തെ നിശ്ചയിച്ചിരുന്നു.

അടഞ്ഞു കിടക്കുന്ന ശക്തന്‍, ജയ്ഹിന്ദ് മാര്‍ക്കറ്റുകളില്‍ കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തി രോഗവ്യാപന തോത് അറിഞ്ഞതിനുശേഷം മാര്‍ക്കറ്റ് തുറക്കുന്നത് തീരുമാനിക്കും. ഒക്ടോബര്‍ 28 കോവിഡ് ജാഗ്രത ദിനമായി ആചരിക്കുകയും പരമാവധി ജനങ്ങളില്‍ രോഗപ്രതിരോധ നടപടികള്‍ പാലിക്കുന്നതിന്റെ പ്രചാരണം നടത്തുകയും ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.