ജില്ലയിൽ റാപിഡ് റെസ്പോൺസ് ടീം ശക്തമാക്കും

post

തൃശൂർ: കോവിഡ് വ്യാപനത്തിന്റ സാഹചര്യത്തിൽ ജില്ലയിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ കലക്ടർ ഉത്തരവായി. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തല ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. സെക്രട്ടറിമാർക്ക് ആർ ആർ ടി യുടെ ഏകോപന ചുമതല ഉണ്ടായിരിക്കും. ആർ ആർ ടി ഗ്രൂപ്പുകൾ കോവിഡ് പോസിറ്റീവായ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെറിയ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് അവബോധം നൽകേണ്ടതുമാണ്.