ടൂറിസം പദ്ധതികള്‍ കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റും: മുഖ്യമന്ത്രി

post

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ കേരളത്തെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ചുള്ള വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ 26 പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ നെഹ്‌റു ട്രോഫി ഫിനിഷിങ് പോയിന്റിലേക്കുള്ള നടപ്പാത, ചുങ്കം - തിരുമല റോഡ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പരിസ്ഥിതിക്ക് പോറലേല്‍ക്കാതെയാണ് ഓരോ പദ്ധതിയിലും പരമാവധി സൗകര്യം സഞ്ചാരികള്‍ക്കായി ഒരുക്കി നല്‍കിയിട്ടുള്ളത്. കോവിഡ് കാലത്തെ അതിജീവിക്കുമ്പോള്‍ നേരത്തെ എന്നപോലെതന്നെ സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.