റവന്യു ഫീല്‍ഡ് ജീവനക്കാര്‍ക്ക് പ്രത്യേക ജാക്കറ്റ്

post

ഇടുക്കി: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ് ജോലികള്‍ക്കുമായി നിയോഗിക്കപ്പെടുന്ന റവന്യു ഫീല്‍ഡ് ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക ജാക്കറ്റ് നല്‍കി. ഇതിന്റെ വിതരണം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഇടുക്കി തഹസീല്‍ദാര്‍ വിന്‍സെന്റ് ജോസഫിന് നല്‍കി നിര്‍വഹിച്ചു. അഞ്ച് താലൂക്കുകളിലേക്കായി 88 ജാക്കറ്റുകളാണ് നല്‍കുന്നത്. ഇവ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ജാക്കറ്റുകള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ പകരം വരുന്ന ആളിന് നല്‍കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എഡിഎം ആന്റണി സ്‌കറിയ, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, തഹസീല്‍ദാര്‍ വിന്‍സെന്റ് ജോസഫ്, വിജേഷ് വിജി, രവി ചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.